History
Icon-add-to-playlist Icon-download Icon-drawer-up
Share this ... ×
...
By ...
Embed:
Copy
"ഋതുപർണ്ണാ ധരണീപാലാ"
Clean
November 02, 2014 08:44 PM PST
itunes pic

ഉണ്ണായിവാര്യരാൽ വിരചിതമായ നളചരിതത്തിലെ മൂന്നാംദിവസത്തെ കഥയിൽ ബാഹുകന്റെ പദം. കാർക്കോടകദംശനമേറ്റ് ബാഹുകവേഷധാരിയായി തീർന്ന നളൻ കാർക്കോടകന്റെ നിർദ്ദേശപ്രകാരം അയോദ്ധ്യയിലെത്തി സൂര്യവംശരാജാവായ ഋതുപർണ്ണനെ കണ്ട് ആശ്രയം ചോദിക്കുന്നതായ പദമാണിത്.
കുറുപ്പാശാന്റെ മറ്റൊരു അമൃതസംഗീതം. ശിങ്കിടി പാടുന്നത് കലാ:ഹൈദർ അലി.

*ആദ്യ പാടലിൽ 'ഋതുപർണ്ണ' എന്നു കഴിഞ്ഞുള്ള നിർത്തലും, രണ്ടാം ആവർത്തനത്തിൽ ‘ഋതുപർണ്ണാ…’എന്നു നീട്ടലും, വാചികതലത്തിലുള്ള അവിസംഭോധനയിലേയ്ക്ക് എത്തിച്ചിരിക്കുന്നു.

*’വിറകും കൊണ്ടുവന്നു ഞാൻ കറിയും ചോറുമുണ്ടാക്കി’ എന്നത് വളരെ അഭിനയത്തിനനുസ്സരിച്ച് പോകുന്നു എന്നല്ലാതെ ഇവിടെ സംഗീതപ്രയോഗങ്ങൾ കുത്തിനിറക്കാൻ മുതിരുന്നില്ല കുറുപ്പാശാൻ. എന്നുമാത്രമല്ല, ഇതിനിടയ്ക്ക് ചേങ്കിലയിൽ ഉരുട്ടിക്കൊട്ടി നാട്ട്യത്തിന് കൂടുന്നതും കേൾക്കാം.

*’നിരവധിജനം ഊട്ടാം’ എന്നിടത്തെ പ്രയോഗം സവിശേഷം

ശങ്കര ജയ ഭഗവൻ(കഥകളിപ്പദം)
Clean
July 19, 2012 05:00 PM PDT
itunes pic

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. ശിവജടയിൽ നിന്നും ഉത്ഭവിച്ച വീരഭദ്രൻ ഭദ്രകാളിയോടും ഭൂതഗണങ്ങളോടും ചേർന്ന് ശ്രീപരമേശ്വരനെ വണങ്ങി പറയുന്ന പദം.
പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി.
അസൽ അരങ്ങുപാട്ട്. വായുബലത്തോടെയുള്ള ആലാപനം.

കൊണ്ടൽ വേണീ(കഥകളിപ്പദം)
Clean
July 05, 2012 05:00 PM PDT
itunes pic

ഇരയിമ്മൻ തമ്പിയാൽ രചിതമായ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. അപമാനിതയായി മടങ്ങിയെത്തി പരിഭവമറിയിക്കുന്ന സതിയോടുള്ള ശിവന്റെ പദം.
പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി.
ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി.

'കണ്ഠഛിന്ദനം' എന്നിടത്ത് ഊന്നൽ, 'ചക്ഷുശ്രവണൻ' എന്ന് തനതുരീതിയിലുള്ള ചൊല്ലിവട്ടംതല്ലൽ ഇങ്ങിനെ നല്ലൊരു അരങ്ങുപാട്ട്.

തിങ്കൾമൗലെ
Clean
June 21, 2012 05:00 PM PDT
itunes pic

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. ദക്ഷന്റെ യാഗശാലയിൽ നിന്നും അപമാനിതയായി തിരിച്ചെത്തിയ സതിയുടെ ശിവനോടുള്ള പദം.
പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി
ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

'ദക്ഷനെ', 'കൊല്ലുവാൻ' തുടങ്ങിയ സ്ഥലങ്ങളിൽ ഊന്നൽനൽകികൊണ്ട് നല്ലൊരു അരങ്ങുപാട്ട്.

ദക്ഷ-സതീ സംവാദം(ദക്ഷയാഗം)
Clean
June 03, 2012 10:00 PM PDT
itunes pic

ക്ഷണിക്കാതെ യാഗശാലയിലെത്തിയ പുത്രിയായ സതിയോട് ദക്ഷൻ പറയുന്നതായ 'യാഗശാലയിൽനിന്നപോക ജവാൽ' എന്ന പദവും, സതിയുടെ മറുപടിയായുള്ള 'അഷ്ടമൂർത്തിയേ' എന്ന പദവും.
പൊന്നാനിഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി
ശിങ്കിടി-പാലനാട് ദിവാകരൻ

ദക്ഷയാഗം തപസ്സ്
Clean
May 27, 2012 10:00 PM PDT
itunes pic

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സിനെ തുടർന്ന് വടുവേഷധാരിയായി അവളെ പരീക്ഷിക്കുവാനായെത്തുന്ന ശ്രീപരമേശ്വരന്റേയും സതീദേവിയുടേയും സംവാദമായുള്ള പദങ്ങൾ

പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ
ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ

ശ്രീനീലകണ്ഠ
Clean
May 20, 2012 10:00 PM PDT
itunes pic

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സ്പദം.
രാഗം-നീലാമ്പരി
പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ
ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ

ജയജയ ജനാർദ്ദന (ദുര്യോധനവധം)
Clean
May 15, 2012 09:18 AM PDT
itunes pic

വയസ്ക്കര മൂസിന്റെ ദുര്യോധനവധം ആട്ടക്കഥയിൽനിന്നും.
തങ്ങളുടെ ദൂതനായി കൗരവസഭയിലേയ്ക്ക് പോകാനൊരുങ്ങുന്ന ശ്രീകൃഷ്ണനോട് ധർമ്മപുത്രൻ പറയുന്നതായ പദം
പൊന്നാനി ഗായകൻ-കലാ:ഗംഗാധരൻ
ശിങ്കിടി ഗായകൻ-കലാ:ശ്രീകുമാർ

"എന്നാര്യപുത്ര"(ബാലിവധം)
Clean
May 08, 2012 02:48 AM PDT
itunes pic

കൊട്ടാരക്കര തമ്പുരാന്റെ 'ബാലിവധം' ആട്ടക്കഥയിൽ സീതയുടെ പദം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും ചേർന്ന് ആലപിച്ചത്.

മാരീച നിശാചരപുംഗവ
Clean
March 15, 2012 04:00 PM PDT
itunes pic

ബാലിവധം രണ്ടാം‌രംഗത്തിന്റെ അവതരണശ്ലോകവും തുടർന്ന് മാരീചനോടായുള്ള രാവണന്റെ 'മാരീച നിശാചരപുംഗവ' എന്ന പദവും.

പൊന്നാനി ഗായകൻ-കലാമണ്ഡലം ഗംഗാധരൻ

ശിങ്കിടി ഗായകൻ-കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി

പാടിരാഗത്തിലും, ചെമ്പടതാളത്തിലും ഉളളതും ചൊല്ലിയാട്ടപ്രധാനവുമായ ഈ പദം വീരസത്തിനെ സ്ഫുരിപ്പിക്കുന്ന രീതിയിൽ വായുബലത്തോടെയും ഭംഗിയായും ആശന്മാർ പാടിയിരിക്കുന്നു. ഗംഭീരമായ അരങ്ങുപാട്ടിനൊപ്പം ഷാരഡിയാശാന്റെ അലർച്ചകളും കൂടി ശ്രവിക്കുന്നതോടെ ആ രംഗം ആസ്വാദകമനസ്സുകളിലേയ്ക്ക് നിറയുന്നു.

Next Page