Player_logo Podcasts Community Create a Podcast
അഷ്ടപദി-“ലളിതലവംഗലതാ”
Clean
October 21, 2008 02:39 AM PDT

ജയയേവരുടെ ‘വിഹരതി ഹരിരിഹ സരസ വസന്തേ’ എന്ന അഷ്ടപദി
കേരളസംഗീതരീതിയില്‍(സോപാനവഴിയില്‍) ആലപിച്ചിരിക്കുന്നു.
ആലാപനം & ഇടയ്ക്ക: ആലിപ്പറമ്പ് ശിവരാമപൊതുവാള്‍
കൂടെ പാടുന്നത്: കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

സോപാനസംഗീതം-‘പത്മനാഭ മുകുന്ദ മാധവ’
Clean
October 20, 2008 01:53 AM PDT

‘പത്മനാഭ മുകുന്ദ മാധവ’ എന്ന ത്യാണി.
ആലാപനം & ഇടയ്ക്ക :ശ്രീ ആലിപ്പറമ്പ് ശിവരാമപൊതുവാള്‍
കൂടെപാടുന്നത്: ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

‘കളം‌പാട്ട്’
Clean
October 13, 2008 02:21 AM PDT

പ്രശസ്തകഥകളി ഗായകന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയ ‘കളം‌പാട്ട്’(കളമെഴുത്തും പാട്ടും)ന്റെ ഒരുഭാഗം.

ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ബാല്യത്തില്‍ തന്നെ പിതാവും വീണവിദ്വാനുമായിരുന്ന രാമന്‍‌കുളങ്ങര രാമക്കുറുപ്പില്‍നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. തുടര്‍ന്ന് പാരന്വര്യകലയായ കളം‌പാട്ട്,സോപാനസംഗീതം എന്നിവ ഇദ്ദേഹം കൈകാര്യംചെയ്തുവന്നിരുന്നു.

ഇദ്ദേഹത്തിന്റെ കഥകളി സംഗീതതില്‍ സ്വപാരമ്പര്യത്തിലുള്ള സോപാന-കളം പാട്ടുകളുടെ സ്വാധീനം കാണാം എന്നത്തുപോലെ ഈ കളം‌പാട്ടില്‍ കഥകളിസംഗീതത്തിന്റെ സ്വാധീനവും ശ്രദ്ധിച്ചാല്‍ നമുക്ക് അനുഭവപ്പെടും.

Previous Page  |